Latest NewsCinemaMollywoodMovie SongsEntertainment

മഞ്ജു വാര്യരെ ചോദ്യം ചെയ്തതായി റിപ്പോർട്ട്

കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്നു റിപ്പോര്‍ട്ട്. എഡിജിപി ബി സന്ധ്യ നേരിട്ടാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചു അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്തതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലുവ പോലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും അവിടെ ഹാജരകാന്‍ തനിക്ക് സാധിക്കില്ലെന്ന് മഞ്ജു അറിയിച്ചുവെന്നും അതിനുശേഷം സ്വകാര്യ ഹോട്ടലില്‍ ചോദ്യം ചെയ്യല്‍ നടത്തി എന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചോദ്യം ചെയ്യലിനെത്തിയ മഞ്ജുവിന്റെ കൂടെ അഭിഭാഷകനുണ്ടായിരുന്നു. എന്നാല്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് എഡിജിപി സന്ധ്യ മഞ്ജുവിനോട് കടുത്തരീതിയില്‍ പറയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button