KeralaLatest NewsNews

ഹാപ്പി രാജേഷ് വധക്കേസ് പ്രതികളെ വെറുതെവിട്ടു; കാരണം ഇങ്ങനെ

തിരുവനന്തപുരം: മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഹാപ്പി രാജേഷ് വധ്ക്കേസില്‍ ഡിവൈഎസ്പി സന്തോഷ് നായര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മാധ്യപ്രവര്‍ത്തകന്‍ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു ഹാപ്പി രാജേഷ്. എന്നാൽ 2011 ഏപ്രില്‍ 27 ന് കൊല്ലത്തുള്ള ജോണി ഡെയ്ല്‍ എന്ന തോട്ടത്തില്‍ വച്ച്‌ രാജേഷിനെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഡിവൈഎസ്പി സന്തോഷ് നായരെ കൂടാതെ കണ്ടെയ്നര്‍ സന്തോഷ്, പ്രകാശ് എന്ന വെട്ട് കുട്ടന്‍, പെന്റി എഡ്വിന്‍, കൃഷ്ണകുമാര്‍, സൂര്യദാസ്, നിധിന്‍ എന്നിവരായിരുന്നു മറ്റ് പ്രതികൾ. സന്തോഷ് നായരും കണ്ടെയ്നര്‍ സന്തോഷുമാണ് രാജേഷിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്ന് സിബിഐ നൽകിയ കുറ്റപ്രത്രത്തിൽ പറഞ്ഞിരുന്നെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ പ്രതികളെ വിട്ടയക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button