KeralaLatest NewsNewsIndiaInternationalUncategorized

വർണ്ണവെറി പ്രസംഗം : മന്ത്രി സുധാകരനെതിരെ ലോകബാങ്ക് പ്രതിനിധികൾ

കേരളത്തിൽ കെ എസ് ടി പി റോഡ് നിർമ്മാണം വിലയിരുത്താനെത്തുന്ന ലോകബാങ്ക് പ്രതിനിധിയെ ആക്ഷേപിച്ച് മന്ത്രി ജി സുധാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. ലോകബാങ്ക് ടി൦ ലീഡർ ഡോ. ബർണാഡ് അരിട്വയ്ക്ക് എതിരെയാണ് സുധാകരൻ സംസാരിച്ചത്.

“ഞാൻ മന്ത്രിയായതിനു ശേഷം ലോകബാങ്ക് പ്രതിനിധികൾ എന്നെ കാണാൻ വന്നു. ഇവിടുത്തെ ലീഡർ ഒരു ആഫ്രിക്കൻ അമേരിക്കനാണ്. അതായത് ഒബാമയുടെ വ൦ശം. അയാൾ ഒരു നീഗ്രോയാണ്. വർഷങ്ങൾക്ക് മുൻപ് അടിമകളാക്കി അമേരിക്കയിൽ കൊണ്ടുവന്നു പണി ചെയ്യിപ്പിച്ചു. പിന്നീട് സ്വതന്ത്രരാക്കി” എന്നിങ്ങനെയാണ് സുധാകരൻ ഡോ. ബർണാഡ് അരിട്വയ്ക്ക് എതിരെ ആരോപിച്ചത്.

കാസർഗോഡ് പൊതുമരാമത്തു പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് ലോകബാങ്ക് പ്രതിനിധിക്കെതിരെ മന്ത്രി വംശീയാരോപണം നടത്തിയത്. പ്രസംഗത്തിന്റെ തർജ്ജിമ ലോകബാങ്ക് ആസ്ഥാനത്ത് ലഭിച്ചതോടെയാണ് പ്രതിനിധികൾ പ്രതിക്ഷേധവുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button