Latest NewsNewsIndia

ഫേസ്ബുക്ക് പോസ്റ്റ്: പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം:കേന്ദ്രസേനയെ ഇറക്കി

കല്‍ക്കത്ത: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിള്‍ പശ്ചിമ ബംഗാളില്‍ സാമുദായിക സംഘര്‍ഷം. നോര്‍ത്ത് 24 പര്‍ഗാനാ ജില്ലകളിലാണ് സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.ബംഗാളികള്‍ ക്രമസാമാധാന നില താളം തെറ്റിയതോടെ ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 400 ഓളം ബിഎസ്‌എഫ് ജവാന്മാരെ കേന്ദ്രസര്‍ക്കാര്‍ ബംഗാളിലേക്കയച്ചു.

17 കാരനായ വിദ്യാര്‍ത്ഥി പ്രവാചകന്‍ മുഹമ്മദ് നബിയെ സംബന്ധിച്ച്‌ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് കലാപത്തിന് ആധാരമെന്നാണ് വിവരങ്ങൾ.ഫേസ്ബുക്ക് പോസ്റ്റിട്ട 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തോടെ അക്രമാസക്തരായ ജനങ്ങള്‍ റോഡ് ഉപരോധിക്കുകയും കടകളും മറ്റും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു.

പശ്ചിമബംഗാളിലെ സമാധാന സ്ഥിതിയെ ചോദ്യം രംഗത്തെത്തിയ ഗവര്‍ണര്‍ കേശാരി നാഥ് ത്രിപാഠിയെ വിമര്‍ശിച്ച മമതാ ബാനര്‍ജി ഗവർണറെ വിമർശിച്ചു.ബിജെപി ബ്ലോക്ക് നേതാവ് സംസാരിക്കുന്നതുപോലെയാണ് തന്നോട് ഗവർണ്ണർ സംസാരിക്കുന്നതെന്ന് മമത ആരോപിച്ചു.ഗൂർഖാലാൻഡ് കലാപം ഇപ്പോഴും നടക്കുന്നതിനിടയിലാണ് പുതിയ കലാപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button