ദുബായ്: ദുബായിയിൽ തലവേദന ചികിത്സയ്ക്കായി പുതിയ രണ്ട് ക്ലിനിക്കുകൾ വരുന്നു. ദുബായ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലാണ് ഈ രണ്ടു അത്യാധുനിക ആശുപത്രികൾ വരുന്നത്. ബോട്ടോസ് മുഖേനെ തലവേദന ചികിൽസിക്കുന്ന ക്ലിനിക്കുകളാണ് ഈ മാസം മുതൽ നദ് അൽ ഹമർ ഹെൽത്ത് സെന്ററിലും അൽ ബാർസ ഹെൽത്ത് സെന്ററിലുമായി പ്രവർത്തനം ആരംഭിക്കുക.
ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത് മൂലം വലിയ ഡിമാൻഡ് ആണ് ഉണ്ടാകാൻ പോകുന്നത്. വർഷംതോറും 5000 ത്തോളം ജനങ്ങളാണ് തലവേദന കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നത്. അതിനു ഒരു പരിഹാരം ഈ ക്ലിനിക്കിലൂടെ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കൂടാതെ ഇത്തരത്തിൽ ഉള്ള ക്ലിനിക്കുകൾ വികസിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യവും സമയവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് പ്രൈമറി ഹെൽത്ത് കെയർ സി.ഇ.ഒ ഡോ. മനാൽ വ്യക്തമാക്കി.
പ്രൈമറി ഹെൽത്ത് സെന്ററും ഡി.എച്ച്.എയും സംയുക്തമായി നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉണ്ടായത്. ജനങ്ങൾക്ക് ഇത്തരം ഒരു ക്ലിനിക്ക് അത്യാവശ്യമായ സാഹചര്യത്തിലാണ് ജൂലൈ 17 നു ആദ്യ ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ഈ ഹോസ്പിറ്റലുകളിൽ നിന്ന് ന്യൂറോളജി വിദഗ്‌ധനെയും, സൈക്കോളജിസ്റിനെയും, ഫിസിയോതെറാപ്പിസ്റ്റിനെയും കൂടാതെ ഫാമിലി ഫിസിഷ്യൻ ന്യൂറോളജി മേഖലയിൽ നിന്നുള്ള വിദഗ്ദ്ധന്റെ സേവനവും ലഭിക്കുമെന്ന് ഡോ.മനാൽ വ്യക്തമാക്കി. കൂടാതെ ബോട്ടോസ് എന്ന അത്യാധുനിക ചികിത്സയും ലഭ്യമാണ്.
Post Your Comments