മുംബൈ: ഓടുന്ന ബസില്‍വച്ച് സ്ത്രീയെ ചുംബിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാവ് അറസ്റ്റിലായി . മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താഡെയാണ് പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിലായിരുന്നു ബവാന്‍താഡെയെ പോലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. തന്നെ ബവാന്‍താഡെ പീഡിപ്പിച്ചെന്നും ചൂണ്ടി കാട്ടി ബസിലെ ദൃശ്യത്തിലുള്ള സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ബിജെപി നേതാവ് അറസ്റ്റിലായത്.
ജൂണ്‍ 27 നായിരുന്നു സംഭവമുണ്ടായത്. ബസില്‍ മറ്റ് യാത്രക്കാള്ളപ്പോഴാണ് മുന്‍ സീറ്റില്‍ ഇരുന്ന സ്ത്രീയെ ബിജെപി നേതാവ് ചുംബിച്ചത്. ബസിലെ ഒരു യാത്രക്കാരന്‍ ഇത് മൊബൈലില്‍ ചിത്രീകരിക്കുകയും പിന്നീട് ഇത് സാമൂഹൃമാധ്യമങ്ങളിലൂടെ പ്രചരിക്കുകയുമായിരുന്നു. തന്നെ നിര്‍ബന്ധിച്ച് രവീന്ദ്ര ബവാന്‍താഡെ ചുംബിക്കുകയായിരുന്നുവെന്നായിരുന്നു സ്ത്രീയുടെ പരാതി.
ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നശേഷം യുവതി പരാതിയുമായി പൊലീസില്‍ സമീപിക്കുകയായിരുന്നു. ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നശേഷം യുവതി പരാതിയുമായി പൊലീസില്‍ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് രവീന്ദ്ര ബവാന്‍താഡെ തന്നെ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ജോലി വാങ്ങിച്ച് നല്‍കാമെന്ന വാഗ്ദാനവും അയാള്‍ നല്‍കിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. ഈ പരാതയിലാണ് ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താഡെ അറസ്റ്റിലായത്.
Post Your Comments