Latest NewsKeralaNews

മാധ്യമങ്ങളെ വിശ്വസിച്ച്‌ പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്; വിമർശനവുമായി നാദിർഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി നാദിർഷ. ”മാധ്യമങ്ങളേ വിശ്വസിച്ച്‌ പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്… അതല്ല പൊലീസിലും, ഇവിടുത്തെ അന്വേഷണ രീതിയും ആണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്പി ഈ പറയുന്ന വാക്കുകള്‍ കേള്‍ക്കുക. മാധ്യമങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചിലര്‍ക്കെങ്കിലും അപ്പോള്‍ മനസ്സിലാകുമെന്നും നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നാദിർഷായുടെ പ്രതികരണം. സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരന്‍ അനൂപിനെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button