ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയെന്നത് മാത്രമല്ല പ്രത്യേകത. പ്രധാനപ്പെട്ട ഏഴോളം കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കുന്നതായിരിക്കും. നരേന്ദ്രമോദി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റുവി റിവ്ലിനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയ്ക്കായി ഇസ്രയേലും ഇസ്രയേലിനായി ഇന്ത്യയും നിലകൊള്ളുമെന്ന് ഇരുനേതാക്കളും പറഞ്ഞു. പ്രോട്ടോക്കോള്‍ മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇസ്രയേലി പ്രസിഡന്റും പ്രധാനമന്ത്രിയും വിമാനത്തവളത്തിലെത്തിയത് ഇന്ത്യയോടുള്ള ആദരസൂചകമായാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നന്ദിയും മോദി അറിയിച്ചിരുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും മറ്റ് നേതാക്കളുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇരു രാജ്യങ്ങളും ഏഴ് കരാറുകളില്‍ ഒപ്പുവയ്ക്കും. മൂന്ന് ബഹിരാകാശ കരാറുകളിലും രണ്ട് ജല കരാറുകളിലും നൂതനസാങ്കേതിക വിദ്യ, കൃഷി മേഖലകളില്‍ ഓരോ കരാറുകളില്‍ വീതവുമാകും ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കുക.
Post Your Comments