തൃശൂര്‍: വാര്‍ത്താസമ്മേളനത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് ഇന്നസെന്റ് എംപി. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് താൻ പറയാന്‍ ഉദ്ദേശിച്ചത്. എന്നാൽ ചില മാധ്യമങ്ങൾ ഇക്കാര്യം വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.
സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍
പ്രതിഫലിക്കും. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കുമെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Post Your Comments