ബെയ്ജിങ്: ഭക്തര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ദേവതയുടെ ഫോട്ടോ വൈറലാകുന്നു. ചൈനീസ് കടല്‍ ദേവതയായ മാസുവാണ് യാത്ര ചെയ്തത്. വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തത്.
ദക്ഷിണ ചൈനയിലെ ഷിയാമെന്നില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേയ്ക്കാണ് ദേവീ വിഗ്രഹം ഭക്തര്‍ക്കൊപ്പം യാത്ര നടത്തിയത്. കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്. ആറടിപ്പൊക്കമുള്ള കടല്‍ ദേവതയുടെ വിഗ്രഹമാണ് ആകാശയാത്ര നടത്തിയത്.
130 ഭക്തര്‍ക്കൊപ്പമായിരുന്നു ദേവതയുടെ യാത്ര. തുടര്‍ന്നുള്ള യാത്രയില്‍ ദേവത റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്തിരുന്നതെന്നും ഗതാഗതകുരുക്കില്‍ പെട്ട് പ്രയാസപ്പെട്ടെന്നും പറയുന്നു.
Post Your Comments