ജിഎസ് ടിയുടെ മറവിൽ വിലവർധിപ്പിക്കാൻ പലവിധ തന്ത്രങ്ങളുമായി വ്യാപാരികൾ. അളവുതൂക്ക വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെട്ടത്. കവറുകൾക്ക് പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന എം ആർ പി യെക്കാൾ കൂടുതൽ വില ഈടാക്കരുത് എന്ന നിയമം നിലവിലിരിക്കെ നേരത്തെ പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെ എം ആർ പി തിരുത്തിയതായും സ്റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നതായും എം ആർ പി മായ്ച്ചുകളഞ്ഞു തോന്നിയ വില ഈടാക്കിയതായും പരിശോധനയിൽ കണ്ടെത്തി.
വൻകിട സൂപ്പർ മാർക്കറ്റുകൾ ഉൾപ്പടെ 200 റോളം വ്യാപാരസ്ഥാപനങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്. പല കടകളിലും ബില്ലിങ് സംവിധാനം പോലും മാറ്റാതെ പഴയ ബില്ലിൽ ജിഎസ് ടി എന്ന് രേഖപ്പെടുത്തി കൂടിയ വില ഈടാക്കുന്നതായും പരാതിയുണ്ട്.
Post Your Comments