കിംഗ്സ്റ്റണ്‍: ക്രിസ് ഗെയിൽ വീണ്ടും വെസ്റ്റ് ഇൻഡീസിൽ ടീമിൽ ഇടംപിടിച്ചു. ഇന്ത്യക്കെതിരായ ഏക ട്വന്റി-20 മത്സരത്തിനുള്ള ടീമിലാണ് ക്രിസ് ഗെയിലിനെ ഉൾപ്പെടുത്തിയത്. ഗെയിൽ അവസാനമായി വീൻഡിസിന് വേണ്ടി കളിച്ചത് 2016 ട്വന്റി-20 ലോകകപ്പിലാണ്. 35.32 ശരാശരിയിൽ 1519 റണ്‍സാണ് വിൻഡീസിന് വേണ്ടി ട്വന്റി-20 യിൽ ഗെയിൽ നേടിയിട്ടുള്ളത്.
ഗെയിലിനെ കൂടാതെ കാർലോസ് ബ്രാത്ത്വൈറ്റ്, സാമുവേൽ ബദ്രി, കീറോണ്‍ പൊള്ളാർഡ്, സുനിൽ നരേയ്ൻ, ജെറോം ടെയ്ലർ, മർലോണ്‍ സാമുവൽസ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ജൂലൈ ഒമ്പതിന് സബീന പാർക്കിലാണ് മത്സരം.
Post Your Comments