തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിനുപിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസ് സ്ഥിരീകരിച്ചു. എന്നാൽ അറസ്റ്റ് വൈകുന്നത് ചില സാഹചര്യത്തെളിവുകള്‍ കണ്ണിചേരാതെ നില്‍ക്കുന്നതു കൊണ്ടാണെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. പ്രമുഖരുടെ അറസ്റ്റ് അനിവാര്യമാണെങ്കിലും പോലീസ് അറച്ചുനില്‍ക്കുന്നത് ഈ കാരണത്താലാണ്.
ക്രൈംബ്രാഞ്ച് ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ആലുവയില്‍ അന്വേഷണസംഘം യോഗം ചേരുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥരിലൊരാളെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിളിച്ചു വരുത്തി കാര്യങ്ങൾ വിലയിരുത്തി.ഫോണ്‍വഴി വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥനെ കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
കേസില്‍ ലഭിച്ച തെളിവുകള്‍ ഒത്തുനോക്കി വിശകലനംചെയ്തു.പഴുതുകള്‍ പൂര്‍ണമായി അടച്ചശേഷമാകണം അറസ്റ്റ് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ എന്നും അന്വേഷണ വിവരങ്ങൾ ഒരു കാരണവശാലും ചോരാൻ ഇടയാകരുതെന്നും കർശന നിർദ്ദേശമുണ്ട്.അന്വേഷണ സംഘത്തിലുള്ളവർക്ക് ഫോൺ ഉപയോഗത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 11 മണിയോടെയാണ് യോഗം അവസാനിച്ചത്.
Post Your Comments