മുംബൈ: പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിൽ നിന്ന് ഉപാധികളോടെ ചില വിഭാഗങ്ങളെ ഒഴിവാക്കി ആദായ നികുതി വകുപ്പ്. ഇന്ത്യയില്‍ താമസമില്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ പൗരത്വമില്ലാത്ത വ്യക്തികള്‍, 80 വയസോ അതില്‍കൂടുതലോ ഉള്ളവര്‍, ജമ്മു കാശ്മീരിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും താമസിക്കുന്നവര്‍ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്.ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 139എഎ പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം.
അതേസമയം ആധാറും പാൻകാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂലൈ ഒന്ന് അല്ലെന്ന് നേരത്തെ ഐടി വകുപ്പ് വ്യക്തമാക്കിയിരുന്നു. ആദായനികുതി വകുപ്പിന്‍റെ വെബ്‌സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത്. സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റിലൂടെ വിജ്ഞാപനം ചെയ്യുന്ന അവസാന തീയ്യതിക്ക് മുമ്പ് ഇത് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് അസാധുവായി കണക്കാക്കും.
Post Your Comments