കാസർഗോഡ് : രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 200 മുഖ്യ തപാലോഫീസുകളില്‍ ആധാര്‍കാര്‍ഡ് എടുക്കാനുള്ള സംവിധാനം ഈ മാസം 15-നകം നിലവില്‍ വരും. കേരളത്തിൽ 6 പോസ്റ്റ് ഓഫിസുകളിലാവും ഈ സംവിധാനം വരുക. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 23,000 സബ് പോസ്റ്റോഫീസുകളിലും ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്താനുള്ള സംവിധാനവും തുടങ്ങുന്നുണ്ട്. ഇതിനായി തപാൽ ജീവനക്കാർക്ക് പരിശീലനം നൽകി വരുകയാണ്.
കേരളത്തില്‍ കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ആധാര്‍ എന്റോള്‍മെന്റ് തുടങ്ങുന്നത്. ആധുനിക സൗകര്യങ്ങൾ നിലവിൽ വന്നതോടെ പരമ്പരാഗത ജോലികൾ കുറഞ്ഞ തപാൽ ഓഫിസുകളെ ജനങ്ങളുമായി ബന്ധിപ്പിച്ചു നിർത്താൻ പുതിയ പദ്ധതി സഹായകമാകും എന്ന വിശ്വാസത്തിലാണ് കേന്ദ്രം.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സബ്സിഡിയറിയായ എന്‍.എസ്.ഇ.ഐ.ടി. നടത്തുന്ന പരീക്ഷ പാസാകുന്നവരെയാണ് ആധാര്‍ജോലിക്ക് നിയോഗിക്കുന്നത് എന്നിരിക്കെ ഈ പരീക്ഷയ്ക്ക് തപാൽ വകുപ്പ് ജീവനക്കാർക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. മാത്രമല്ല പരീക്ഷയുടെ ഫീസും മറ്റും തപാൽ വകുപ്പ് തന്നെയാണ് അടയ്ക്കുന്നത്.
Post Your Comments