ഫോട്ടോകള്‍ കൂടുതല്‍ മിഴിവുള്ളതാക്കാന്‍ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്. രാത്രിയിലും മികച്ച ഫോട്ടോകള്‍ ലഭിക്കാനായി നൈറ്റ് മോഡ് സംവിധാനമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. കാമറയുടെ സെന്‍സര്‍ ഉപയോഗിച്ചാണ് ഈ സൗകര്യം പ്രവർത്തിക്കുക. ഫോട്ടോയെടുക്കുമ്പോൾ വെളിച്ചം കുറവാണെങ്കിൽ നൈറ്റ് മോഡ് ഒാണ്‍ ആക്കുന്നതിനുള്ള ഐക്കണ്‍ വാട്സ്ആപ്പിൽ തെളിയും.
വീഡിയോകള്‍ക്ക് നൈറ്റ് മോഡ് സേവനം ലഭ്യമാവില്ല. ചിത്രങ്ങള്‍ എടുക്കുമ്പോള്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാവുകയുള്ളു. ഐഫോണിലാണ് വാട്സ് ആപ്പിന്റെ ഈ സേവനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. പിന്നീട് മറ്റു ഫോണുകളിലും സേവനം ലഭ്യമാകും.
Post Your Comments