Latest NewsNewsInternational

ലോ​ക​ത്ത് എവിടെയും ഇനി തങ്ങളുടെ ആ​ണ​വ മി​സൈ​ൽ പ​രിധിയിലെന്ന് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗാം​ഗ്:  ലോ​ക​ത്ത് എവിടെയും ഇനി തങ്ങളുടെ ആ​ണ​വ മി​സൈ​ൽ പ​രിധിയിലെന്ന് അവകാശവാദവുമായി ഉ​ത്ത​ര​കൊ​റി​യ രംഗത്ത്. ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ല​സ്റ്റി​ക് മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യുടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താചാനൽ സ്ഥി​രീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് കിം​ഗ് ജോം​ഗ് ഉ​ന്നി​ന്‍റെ സാന്നിധ്യത്തിലാണ് മിസെെൽ പരീക്ഷണം നടത്തിയത്. വ​ട​ക്ക​ൻ പ്യോം​ഗാം​ഗി​ലെ ബാ​ങ്കി​യൂ​ണി​ൽ​നി​ന്നായിരുന്നു വിക്ഷേപണം. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.40നു വിക്ഷേപിച്ച മിസെെൽ ജ​പ്പാ​ൻ‌ സ​മു​ദ്ര​ത്തി​ലാ​ണ് പ​തി​ച്ചത്.

മി​സൈ​ൽ 39 മി​നി​റ്റി​നു​ള്ളി​ൽ 933 കി​ലോ മീ​റ്റ​റാണ് സഞ്ചരിച്ചത്. 2,802 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ എത്തിയ മിസെെൽ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പ​തി​ച്ചു. ഇത്തരം ബാ​ല​സ്റ്റി​ക് മി​സൈ​ലി​ന് ലോ​ക​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തു​ള്ള ല​ക്ഷ്യ​ത്തേ​യും ത​ക​ർ​ക്കാ​നാ​വു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ അവകാശപ്പെട്ടു. യുഎസ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​ത്ത​ര​കൊ​റി​യ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ചു. ഉ​ത്ത​ര​കൊ​റി​യയു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി ബെ​യ്ജിം​ഗ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാണ് ട്രം​പ് പ്രതികരിച്ചത്.

യു​എ​സി​ന്‍റെ ആ​ണ​വ യു​ദ്ധ​ഭീ​ഷ​ണി​യെ​യും ബ്ലാ​ക്മെ​യി​ലിം​ഗി​നെ​യും അ​വ​സാ​നി​പ്പി​ക്കാ​നും കൊ​റി​യ​ൻ മേ​ഖ​ല​യി​ലെ ഭീ​ഷ​ണി​യെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് മി​സൈ​ൽ പ​രീ​ക്ഷ​ണ​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button