
കാസര്‍കോട്: പ്രദേശത്ത് ശക്തി പ്രാപിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തനത്തിനെതിരെ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് കാസര്‍കോട് ജില്ലാ സെക്രട്ടറി അബ്ദുള്ളക്കുഞ്ഞിയും കൂട്ടരും പാര്‍ട്ടി വിടുന്നത്. അബ്ദുള്ളക്കുഞ്ഞി മാത്രമല്ല, മഞ്ചേശ്വരം മണ്ഡലം കൗസിലറുടെ നേതൃത്വത്തില്‍ 250 ഓളം പ്രവര്‍ത്തകരാണ് സിപിഎമ്മിലേയ്ക്ക് ചേക്കേറുന്നത്. ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് കാസര്‍കോട് മേഖലയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഈ അടുത്ത കാലത്തായി കാസര്‍കോട് മേഖലയില്‍ മുസ്ലീം ലീഗ് തുടര്‍ന്നുവരുന്ന രാഷ്ട്രീയ നിലപാടുകളില്‍ ക്ഷുഭിതരാണ് ഇവര്‍. കാസര്‍കോട്ടെ ലീഗിന്റെ വിശ്വസ്ഥനായ അബ്ദുള്ളക്കുഞ്ഞി പാര്‍ട്ടി വിടുന്നത് ജില്ലയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ വലിയ രീതിയിലാകും ബാധിക്കുക. നിലവില്‍ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് അബ്ദുള്ളക്കുഞ്ഞി. വലിയ ആഘോഷത്തൊടെ ഇവരെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം പ്രവര്‍ത്തകര്‍.
Post Your Comments