കൊച്ചി: മലയാളി ഫുട്ബോൾ പ്രേമികളുടെ മനംകവർന്ന സന്ദേശ് ജിങ്കാനെ ഒഴിവാക്കി കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം റിനോ ആന്റോയും ടീമിൽ നിന്നും ഒഴിവാക്കി.
മധ്യനിരതാരം മെഹതാബ് ഹുസൈനെയും സ്ട്രൈക്കർ സി.കെ.വിനീതിനെയും ബ്ലാസ്റ്റേഴ്സ് നിലനിർത്തി.
ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന ഇഷ്ഫാഖ് അഹമ്മദ് കൂടുമാറിയതോടെയാണ് 40 വയസുകാരനായ മെഹതാബിനെ ബ്ലാസ്റ്റേഴ് നിലനിർത്തിയത്. ഇഷ്ഫാഖിന്റെ റോളിൽ ഇനി മുൻ ഇന്ത്യൻ താരം കൂടിയായ മെഹ്താബ് എത്തുമെന്നാണ് കണക്കൂകൂട്ടൽ. വരുന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെ ജിങ്കാനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments