ചണ്ഡിഗഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ചു 16 കാരനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷികളെ കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് പ്രതിഫലം ഉയർത്തി. കേസിൽ സാക്ഷി പറയാന്‍ തയ്യാറാകുന്നവര്‍ക്ക് ഹരിയാന പോലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേസ് തെളിയിക്കുന്നതിനാവശ്യമുള്ള തെളിവുകൾ ലഭിച്ചിരുന്നില്ല . ഈ സാഹചര്യത്തിലാണ് സാക്ഷികൾക്കായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പ്രതിഫലം ഉയർത്താൻ പോലീസ് നിർബന്ധിതരായത്.
കഴിഞ്ഞമാസം ജൂൺ 24 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഈദിനുള്ള ഷോപ്പിംഗ് കഴിഞ്ഞ് ദില്ലിയില്‍ നിന്ന് ഹരിയാനയിലേയ്ക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും കുടുംബാംഗങ്ങളെയും ബീഫ് കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ട്രെയിനില്‍ വച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ ജുനൈദിൻ കൊല്ലപ്പെടുകയായിരുന്നു. കേസില്‍ സാക്ഷി പറയാന്‍ ദൃക്സാക്ഷികള്‍ മുന്നോട്ടുവരുന്നതിന് വേണ്ടിയാണ് പ്രതിഫലം ഉയര്‍ത്തിയതെന്ന് ഹരിയാന റെയില്‍വേ പോലീസ് ഡിഎസ്പി മൊഹീന്ദര്‍ സിംഗ് പറഞ്ഞു.
Post Your Comments