
ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പാക്കിസ്ഥാനിൽ നിന്നും നിയന്ത്രിക്കുന്നത് ആണെന്നതിനു തെളിവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാലുദ്ദീന്റെ അഭിമുഖം. അമേരിക്ക സലാലുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതിനു ശേഷം പാക്ക് ചാനലായ ജിയോ റ്റി വിക്കു നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ എവിടേയും ആക്രമണങ്ങൾ നടത്താൻ സാധിക്കും എന്നും അതിന് പാക്കിസ്ഥാനിൽ നിന്നും ആയുധങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നും സലാലുദ്ദീന്‍ പറഞ്ഞു.
അതിർത്തികടന്നുള്ള തീവ്രവാദ ആക്രമണങ്ങൾ തുടരുന്ന പാക് പോളിസിയുടെ തെളിവാണ് ഇൗ അഭിമുഖമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അയൽരാജ്യങ്ങളുമായുള്ള നയ വ്യത്യാസങ്ങൾക്കെതിരെ തീവ്രവാദ ആക്രമണങ്ങൾ നടത്തുക എന്ന പാക് പോളിസിയെ തുറന്നു കാട്ടുന്നതാണ് സലാലുദ്ദീന്റെ കുറ്റസമ്മതമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
കശ്മീരിൽ നിന്ന് സൈന്യത്തെ പിന്മാറ്റിയ ശേഷം തിരഞ്ഞെടുപ്പ് നടത്താൻ വെല്ലുവിളിച്ച സലാലുദ്ദീൻ തന്നെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത് തനിക്ക് പുഷ്പവൃഷ്ടി നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞു.
Post Your Comments