CinemaLatest News

രണ്ടു പുരസ്കാരങ്ങളുമായി നയൻ‌താര ഒപ്പം മോഹൻലാലും

അബുദാബിയിൽ നടന്ന സിമ ചലച്ചിത്ര അവാർഡ് ദാനത്തിൽ രണ്ടു പുരസ്‌കാരങ്ങൾ തെന്നിന്ത്യൻ താരം നയൻ‌താര സ്വന്തമാക്കി. മലയാളത്തിലും തമിഴിലുമായി മികച്ച നടിക്കുള്ള പുരസ്‌കാരമാണ് നയൻ‌താര സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ നിയമത്തിലേയും തമിഴിലെ ഇരുമുഖത്തിലേയും മികച്ച അഭിനയമാണ് താരത്തിനു അവാർഡ് നേടിക്കൊടുത്തത്. തുടർച്ചയായി രണ്ടാം പ്രാവശ്യമാണ് നയൻ‌താര ഈ നേട്ടം കൈവരിക്കുന്നത്.

കഴിഞ്ഞ വർഷം മലയാളത്തില്‍ ഭാസ്‌ക്കര്‍ ദി റാസ്‌ക്കലിലെയും തമിഴില്‍ നാനും റൗഡി താനിലെയും അഭിനയത്തിനാണ് നയന്‍സ് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. പുലിമുരുകനിലെ അഭിനയത്തിലൂടെ മോഹൻലാൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോൾ തമിഴിൽ ശിവ കാർത്തികേയനാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് ആണ് മികച്ച സംവിധായകൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button