തിരുവനന്തപുരം : കേരളത്തിലെ മഴയെ കുറിച്ച് കലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്.മകാറ്റിന്റെ ഗതിമാറ്റം മൂലം കേരളത്തില്‍ മഴയുടെ അളവില്‍ വന്‍ കുറവു സംഭവിച്ചതായി കാലാവസ്ഥാ നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കാറ്റില്‍ ഉണ്ടായ ഗതിമാറ്റം മൂലം മഴമേഘങ്ങള്‍ പെയ്യാതെ വഴിമാറി പോകുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.
കാറ്റിന്റെ ഗതിമാറ്റമാണ് മഴക്കുറവിന് പ്രധാന കാരണമായി പറയുന്നത്. കഴിഞ്ഞമാസം ആദ്യം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു മഴമേഘങ്ങള്‍ സജീവമായെങ്കിലും പെട്ടെന്നുണ്ടായ ശക്തമായ മര്‍ദ്ദത്തെതുടര്‍ന്നു മേഘങ്ങള്‍ ചിതറി, കാറ്റു ദിശതെറ്റി. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ മഴ ലഭിച്ചത് തെക്കന്‍ ജില്ലകളിലാണ്. പ്രാദേശിക മഴയാണ് കൂടുതല്‍. വയനാട്ടിലും പാലക്കാടുമാണ് ഇത്തവണ ഏറ്റവും കുറവ് മഴ പെയ്തത്. മേഘങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെത്തുമ്പോള്‍ കനത്ത മഴ പെയ്യേണ്ടതാണെങ്കിലും മറിച്ചാണ് അനുഭവപ്പെടുന്നത്.
സാധാരണ ജൂണ്‍-ജൂലായ് മാസങ്ങളില്‍ അനുഭവപ്പെടുന്നതിനെക്കാള്‍ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. അന്തരീക്ഷത്തില്‍ ജലാംശം കുറയുന്നതായും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ഇത്തവണയും സാധാരണ പോലെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നുണ്ടെങ്കിലും സാധ്യതയില്ലെന്നാണ് വിരമിച്ച കാലാവസ്ഥ ശാസ്ത്രജ്ഞരുടെ അഭിപ്രായം.
Post Your Comments