Latest NewsCinemaMovie SongsEntertainment

‘ആ പാട്ടില്ലെങ്കില്‍ ഞാനുമില്ല’ ജോണ്‍സണ്‍ പത്മരാജനോട് പറഞ്ഞു

പത്മരാജന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഞാന്‍ ഗന്ധര്‍വന്‍. ചിത്രത്തിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം…’ എന്ന മനോഹര ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഈ ഗാനം ചിത്രത്തില്‍ നിന്നും മാറ്റാന്‍ ആലോചിച്ചിരുന്നുവെന്നും അതിന്റെ പേരില്‍ നിര്‍മ്മാതാവുമായും സംസാരമുണ്ടായതായും കൈതപ്രം പറയുന്നു. ഗാനഗന്ധര്‍വന്‍ യേശുദാസ്‌ ജോൺസന്റെ പാട്ടുകളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളതു ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിലെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം…’ എന്ന ഗാനമാണെന്നു പറയുന്നു. കൈതപ്രത്തിന്റെ വരികൾ ഭാവസാന്ദ്രമായാണു ജോൺസൺ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഈ ഗാനത്തിനു ‘ക്ലാസിക്കല്‍ ടച്ച് പോരാ’ എന്നു പ്രൊഡ്യൂസര്‍ ഗുഡ്നൈറ്റ് മോഹന്റെ കുടെയുള്ള ചില സുഹൃത്തുക്കള്‍ക്ക് അഭിപ്രായമുണ്ടായിരുന്നു. പത്‌മരാജനെപ്പോലും സമ്മതിപ്പിച്ച് അവര്‍ തൃശൂരിലെ സ്ഥലത്തേക്കു തങ്ങളെ വിളിപ്പിച്ചു പാട്ടുമാറ്റാന്‍ നിര്‍ബന്ധിച്ചു. കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും സങ്കടപ്പെട്ടു. ഇത്രയും നല്ല ഗാനം ഈ ചിത്രത്തിലില്ലെങ്കില്‍ പ്രൊഡ്യൂസര്‍ക്കുകൂടി വരുന്ന നഷ്ടത്തെയോര്‍ത്തു രാത്രി ഗുഡ്നൈറ്റ് മോഹനുമായി ജോണ്‍സണ്‍ നന്നായി ഏറ്റുമുട്ടിയെന്നും കൈതപ്രം പറയുന്നു. ‘ആ പാട്ടില്ലെങ്കില്‍ ഞാനുമില്ല’ എന്ന് ജോണ്‍സണ്‍ നിലപാട് എടുത്തതുകൊണ്ടും അദ്ദേഹവുമായുള്ള സൗഹൃദത്തിനു ഗുഡ്‌നൈറ്റ് മോഹന്‍ വലിയ വില കൊടുത്തിരുന്നതു കൊണ്ടും ആ മനോഹരഗാനം ആസ്വദിക്കാനുള്ള ഭാഗ്യം നമുക്കുണ്ടായി എന്ന് കൈതപ്രം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button