കൊച്ചി: മലയാളി ഐ.എസ് ഭീകരരുടെ ബന്ധങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കുന്നു. സിറിയയില്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ഐ.എസ് ഭീകരരുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫോണ്‍ കോളുകളും, സോഷ്യല്‍ മീഡിയാ ബന്ധങ്ങളും പരിശോധിക്കും. കേരളത്തിലും ഗള്‍ഫിലുമായി ഇവര്‍ക്ക് സഹായം നല്കിയവരെയും അന്വേഷണ വിധേയമാക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളുല് നിന്നായി അഞ്ച് മലയാളി ഭീകരര്‍ സിറിയയിലെ അലപ്പോയില്‍ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.
Post Your Comments