ബോളിവുഡിലെ തിരക്കുള്ള താരമാണ് കത്രീന കൈഫ്. പുതിയ ചിത്രമായ ജഗ്ഗ ജസൂസിന്റെ പ്രചരണാർത്ഥം തിരക്കിലായ താരം തന്റെ ആദ്യ മലയാള ചിത്രത്തെക്കുറിച്ചു മനസുതുറക്കുകയാണ്. സിനിമ ചലച്ചിത്ര അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയ കത്രീന വാര്‍ത്താസമ്മേളന മധ്യേയാണ് ഈ കാര്യം വ്യക്തമാക്കിയത്.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കടുകട്ടിയായിരുന്നു എന്നാണ് താരം പറഞ്ഞത്. മമ്മൂട്ടി ഡബിൾ റോളിലെത്തിയ ബദൽറാം vs താരാദാസ് എന്ന ചിത്രത്തിലാണ് കത്രീന നായികയായി അഭിനയിക്കുന്നത്. ദുബായിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രത്തിലെ മലയാളം ഡയലോഗുകൾ പഠിക്കുക എന്നതായിരുന്നു കടുപ്പമേറിയ ടാസ്ക് എന്ന് താരം പറഞ്ഞു.
” ഒരു പേജ് മുഴുവൻ വരുന്ന ഡയലോഗുകൾ രാത്രി മുഴുവൻ കുത്തിയിരുന്നാണ് പഠിച്ചത്. ചിലപ്പോഴൊക്കെ കരച്ചിൽ പോലും വന്നിരുന്നു. മമ്മൂട്ടിയൊക്കെയാണ് അന്ന് എനിക്ക് ധൈര്യം തന്നത്. ഇപ്പോൾ ആ ഡയലോഗുകൾ ഒന്നും തന്നെ താൻ ഓർക്കുന്നില്ല” കത്രീന പറഞ്ഞു. പത്ര സമ്മേളനത്തിനിടയിൽ ആർ ജെമാരായ പൂജ, റീന എന്നിവരുടെ ചോദ്യത്തിന് മറുപടിയായി ആണ് താരം തന്റെ പഴയകാല അനുഭവം പങ്ക് വെച്ചത്.
Post Your Comments