സുറിക്: ചന്ദ്രനിലേക്ക് ഇനി പാക്കറ്റ് വല്ലതുമുണ്ടെങ്കിൽ അയക്കാൻ കൊറിയർ വണ്ടി റെഡിയായി. പക്ഷെ 2019 ലേക്ക് ബുക്ക് ചെയ്യാൻ സാധിക്കു. പ്രമുഖ കൊറിയർ സർവീസായ ഡി.എച്ച്.എൽ ആണ് ബഹിരാകാശ യാത്രരംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ അസ്ട്രോബയോട്ടിക്കുമായി സഹകരിച്ച് ഈ കൊറിയർ സർവീസ് ആരംഭിക്കുന്നത്.
‘മൂൺ ബോക്സ്’ ബഹിരാകാശ കൊറിയർ പദ്ധതിയെന്നനാണ് പേരിട്ടിരിക്കുന്നത്. ജർമ്മൻ പോസ്റ്റിന്റെ സഹോദര സ്ഥാപനമായ ഡി.എച്ച്.എല്ലിന്റെ വെബ്സൈറ്റിലൂടെ ‘മൂൺ ബോക്സിൽ’ സ്ഥലം റിസർവ് ചെയ്യാം.
0.125 ഇഞ്ചു പൊക്കവും അര ഇഞ്ച് വീതിയുമുള്ള പാക്കറ്റിനു 460 ഡോളർ, മുക്കാൽ ഇഞ്ചിനു 820 ഡോളർ, ഒരു ഇഞ്ചിനു 1660 ഡോളർ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. മാത്രമല്ല കിലോയ്ക്ക് 12 ലക്ഷം ഡോളർ എന്ന നിരക്കിൽ തൂക്കത്തിന്റെ പണം വേറെ കൊടുക്കണം.
Post Your Comments