അജ്മാന്‍ : കഞ്ചാവ് കൃഷി ചെയ്തതിന് മൂന്ന് പേര്‍ അറസ്റ്റില്‍. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് വിഭാഗം സംഘം ചേരുകയും പ്രതികളുടെ താമസ സ്ഥലത്ത് റെയ്ഡ് നടത്തുകയുമായിരുന്നു. ഏഷ്യന്‍ സ്വദേശികളെയാണ് അജ്മാനിലെ ജോലി സ്ഥലത്ത് വെച്ച് ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം ഡയറക്ടര്‍ ലെഫ്ടനന്റ് കേണല്‍ സെയ്ഫ് ഖലീഫ അല്‍ മുഹൈരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അതേസമയം ചോദ്യം ചെയ്യലില്‍ കഞ്ചാവ് പുറം രാജ്യത്തേക്ക് കടത്താനാണെന്ന് പ്രതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയില്‍ മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. വലിയ മരങ്ങള്‍ക്കിടയിലായി ഒരു മീറ്റര്‍ ഉയരത്തിലായിരുന്നു കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. അജ്മാന്‍ പോലീസിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്റ്റനന്റ് ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്ള അല്‍ നുഇയാ, മയക്കുമരുന്ന് വിരുദ്ധപോരാട്ടത്തിന്റെ പരിശ്രമങ്ങളെ പ്രശംസിച്ചു.
Post Your Comments