ശ്രീനഗര്‍: ഭീകരതയും സൈബര്‍ ജിഹാദും കൂടാതെ കശ്മീരി യുവാക്കളെ മയക്കുമരുന്നിനടിമയാക്കാനും ശ്രമം നടത്തിയ പാകിസ്ഥാന് തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചാണ് സൈന്യം പാകിസ്ഥാന് മറുപടി നൽകിയത്. കനാലുകളിലും മറ്റ് പ്രദേശങ്ങളിലും വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളാണ് സുരക്ഷാ സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നശിപ്പിച്ചത്. കഞ്ചാവ് മയക്കു മരുന്ന് കടത്താന്‍ പാക് പിന്തുണയുള്ള ഭീകര സംഘടനകള്‍ കശ്മീരി യുവാക്കളെയാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഞ്ചാവില്‍ നിന്ന് ഹെറോയിന്‍ നിര്‍മ്മിച്ച് കടത്തി പകരം ആയുധങ്ങള്‍ മേടിക്കുകയാണ് ഇവർ ചെയ്യുന്നത്.
പുതിയ തലമുറയെ മയക്ക് മരുന്നിനടിമകളാക്കാനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് പ്രത്യേക ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല എസ്.പിക്കാണ്. രണ്ട് ഡി.വൈ.എസ്.പിമാരും 9 ഇന്‍സ്‌പെക്ടര്‍മാരുമടക്കം നൂറു പേരാണ് സംഘത്തിലുള്ളത്.
Post Your Comments