Latest NewsKerala

നടിയെ ആക്രമിച്ച സംഭവം ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം ; നടിയെ ആക്രമിച്ച സംഭവം ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് തെളിയിക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചത്.  ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും ലഭിച്ചത്  പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ തന്നെയെന്ന് ഫോറന്‍സിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നടിയുടെ വസ്ത്രത്തിന്റെ വലതുവശത്ത് നിന്നാണ് പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ലഭിച്ചത്. കൂടാതെ പള്‍സര്‍ സുനിയുടെ സ്രവങ്ങളാണിതെന്ന്‍ ഡി എന്‍ എ ഫലത്തിലുമുണ്ട് അതിനാൽ കേസന്വേഷണത്തില്‍ ഇത്  ഏറെ നിര്‍ണായകമാണ്. അതുകൊണ്ട്  സുനിയല്ലാതെ മറ്റാരും നടിയെ ശാരിരികമായി ഉപദ്രവിച്ചിട്ടില്ലെന്ന വിലയിരുത്തലിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button