
കൊച്ചി:യുവനടിയെ തട്ടിക്കൊണ്ടുപോയി അതിക്രമം കാണിച്ച കേസിൽ പൊലീസ് അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാൻ പോലീസ് .ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗം ചേർന്ന ശേഷമാണ് ഈ നിർണ്ണായക തീരുമാനം. ഇതുവരെയുള്ള സംഭവങ്ങൾ കോർത്തിണക്കാൻ പൊലീസിന് സാധിച്ചു എന്നാണു റിപ്പോർട്ട്.എജി ദിനേന്ദ്ര കശ്യപ്,എഡിജിപി ബി.സന്ധ്യ തുടങ്ങിയവർ ആണ് അന്വേഷണ മേൽനോട്ടം വഹിക്കുന്നത്.
നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.അന്വേഷണത്തിനു കൃത്യമായ ഏകോപനം ഉണ്ടാകണമെന്നും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയതെന്നാണ് വിവരം.
ആദ്യ ഘട്ടത്തിൽ പോലീസ് സുനിയുടെ മൊഴികൾ മുഖവിലയ്‌ക്കെടുത്തിരുന്നില്ലങ്കിലും പിന്നീട് ഇത് സാധൂകരിക്കുന്ന പല തെളിവുകളും ലഭിക്കുകയായിരുന്നു.തുടർന്ന് അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.ദിലീപ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ എത്തിയായതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കാവ്യാ മാധവന്റെ കാക്കനാട്ടുള്ള കടയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
Post Your Comments