മുംബൈ: ഇന്ത്യക്കാർ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനത്തിനായി മുടക്കുന്ന പണത്തിന്റെ കണക്കുകൾ ഇങ്ങനയാണ്. ശരാശരി 18,909 യു.എസ്.ഡോളറാണ് (ഏകദേശം 12.22 ലക്ഷം രൂപ) പ്രൈമറിതലംമുതല്‍ പന്ത്രണ്ടാംക്ലാസ് വരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ മുടക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പഠനങ്ങളിൽ പറയുന്നത്. ആഗോള ശരാശരിയേക്കാള്‍ പകുതിയിലേറെ കുറവാണിത്. ആഗോളതലത്തിലെ ശരാശരി വിദ്യാഭ്യാസച്ചെലവ് 44,221 യു.എസ്.ഡോളറാണ് (ഏകദേശം 28.53 ലക്ഷം) . ഇതുസംബന്ധിച്ച വിവരങ്ങളുള്ളത് എച്ച്.എസ്.ബി.സി.യുടെ ‘ദി വാല്യൂ ഓഫ് എജ്യുക്കേഷന്‍’ പഠനത്തിലാണ്.
ആകെ വിദ്യാഭ്യാസച്ചെലവ് കണക്കാക്കാന്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍/സര്‍വകലാശാല ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍, താമസം, യാത്ര എന്നിവയാണ് പരിഗണിച്ചത്. ഹോങ് കോങ്, യു.എ.ഇ., സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ രക്ഷിതാക്കളാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത്. ഹോങ്കോങ്-84.58 ലക്ഷം, യു.എ.ഇ.-63.60 ലക്ഷം, സിങ്കപ്പൂര്‍-45.40 ലക്ഷം എന്നിങ്ങനെയാണ് ശരാശരി വിദ്യാഭ്യാസച്ചെലവ്. 15 രാജ്യങ്ങളുടെ പട്ടികയില്‍ 13-ാമതാണ് ഇന്ത്യയുടെ സ്ഥാനം.
Post Your Comments