
മലയാള സിനിമയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട താര സഹോദരന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. സുകുമാരന്റെയും മല്ലികയുടെയും മക്കൾ. മലയാള സിനിമയിൽ അവരുടെ സ്ഥാനം വളരെ വലുതാണ്.
അവരുടെ സ്വപ്നങ്ങളെക്കുറിച്ചും മോഹങ്ങളെക്കുറിച്ചും നടി മല്ലിക സുകുമാരൻ സംസാരിക്കുകയാണ്. നാട് എന്നുവച്ചാൽ അവർക്കു വലിയ കാര്യമാണ്. അവർ വളർന്നത് ചെന്നൈയിലും തിരുവനന്തപുരത്തുമായാണ്. വിദേശത്താണ് പഠിച്ചതെങ്കിലും മനസ്സില്‍ ഗ്രാമീണത കൊണ്ടു നടക്കുന്നവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും എന്ന് മല്ലിക പറഞ്ഞു.
പൃഥ്വിരാജിനെ കണ്ടാൽ നാടൻ അല്ലെങ്കിലും പൃഥിയുടെ ഉള്ളിൽ ഒരു നാടൻ ഉണ്ട്. ആരോടും പെട്ടന്ന് അടുക്കുകയില്ല. എന്നാൽ നേരെ തിരിച്ചാണ് ഇന്ദ്രജിത്ത്. എല്ലാവരോടും പെട്ടന്നു അടുക്കും കണ്ടാലെ നാടൻ പ്രകൃതമാണ്.
അവരുടെ മനസ്സിൽ ഉള്ള ഒരു സ്വപ്നം ആണ് അമ്മയുടെ നാട്ടിൽ ഒരുപിടി മണ്ണ്. മുന്‍പ് കാന്തല്ലൂരിലെ ഭൂമി നോക്കാൻ ആളില്ലാത്തതുകൊണ്ട് വിൽക്കേണ്ടി വന്നു. ഇന്നും ആ വിഷമം അവരുടെ മനസ്സിൽ ഉണ്ട്.
Post Your Comments