CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

വൈശാഖ് -മമ്മൂട്ടി ചിത്രം ഉടന്‍ ഇല്ല

പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം രാജ 2 ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോക്കിരിരാജ സിനിമയിലെ രാജ എന്ന കഥാപാത്രത്തിന്‍റെ തിരിച്ചുവരവായിരിക്കും ഈ ചിത്രം. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വൈശാഖിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്ന് സൂചന. അങ്ങനെ ആണെങ്കില്‍ രാജ 2 ഉടന്‍ ഉണ്ടാകില്ല. ഉദയ്കൃഷ്ണ ആയിരിക്കും ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ അണിയറ വിശേഷങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

നിവിന്‍ പോളിയുടെ പുതിയ ചിത്രം തമിഴില്‍ ഒരുങ്ങുന്ന റിച്ചിയാണ്. ചിത്രത്തിന്റെ റിലീസ് ഈ മാസം തന്നെ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button