തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്ന് നടന്മാരെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷയുമായി എഴുത്തുകാരന് ടി പി രാജീവന്. നാടിന്റെ നല്ല പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍നിന്ന് മലയാള സിനിമാനടന്മാരെ ഒഴിവാക്കണമെന്ന് ടി പി രാജീവന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
“ഒരു പെണ്‍കുട്ടി, കൂടെ അഭിനയിച്ചവള്‍, മകളുടെയോ, അനിയത്തിയുടെയോ മാത്രം പ്രായം ഉള്ളവള്‍, ഇത്രമാത്രം നീചമായി അപമാനിക്കപ്പെട്ടിട്ടും ആക്രമിക്കപ്പെട്ടിട്ടും പരസ്യമായി പരിഹസിക്കുകയും ഒന്നും മിണ്ടാതെ ഇരിക്കുകയും ചെയ്യുന്ന ഇവരെയാണോ നാടിന്റെ നല്ല പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ആകേണ്ടത്?” എന്ന് പോസ്റ്റില്‍ രാജീവന് ചോദിക്കുന്നു.
കലാമണ്ഡലം ഗോപി ആശാന്, ചേമഞ്ചേരി ഗുരു, സുഗതകുമാരി, നമ്പൂതിരി….. ഇവര്‍ ഒക്കെ പോരെ കേരളത്തിന് പരസ്യം ചെയ്യാന്‍? എന്നും പോസ്റ്റില്‍ ആരായുന്നു.
ഫേസ്ബുക്ക് പോസ്റ്റിലേക്ക്
Post Your Comments