മനാമ: സൗദി രാജാവിനെ അമിതമായി പ്രശംസിച്ച എഴുത്തുകാരന്റെ ജോലി തെറിച്ചു. സൗദി രാജാവായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ ദൈവത്തോട് ഉപമിച്ചതാണ് പാരയായത്. റമദാന് അല്‍ എനേന്സി എന്ന എഴുത്തുകാരന്റെ ജോലിയാണ് നഷ്ടമായത്.
ഇദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധീകരിച്ച അല്‍ ജസീറ, ദി സൗദി ഡെയ്ലി എന്നിവയ്ക്കെതിരേയും നടപടിയെടുക്കാന്‍ രാജാവ് ഉത്തരവിട്ടിട്ടുണ്ട്. ലേഖനത്തിന്റെ തലക്കെട്ട് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞുവെന്നും ദൈവത്തോടും ഇബ്രാഹീം നബിയോടും തുല്യനായാണ് തന്നെ വിശേഷിപ്പിച്ചിരിക്കുന്നതെന്ന് രാജാവ് പറയുന്നു. ഇത് ഒരു ഞെട്ടലോടെയാണ് വായിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം അമിത പ്രശംസകള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് രാജാവ് പറഞ്ഞു. ഇതിനെ പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ല. ഇത്തരം ലേഖനങ്ങളും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments