![](/wp-content/uploads/2017/07/qatar-1.jpg)
ദോഹ : ഖത്തര്‍ പ്രതിസന്ധി ഉടലെടുത്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. അതേസമയം, പതിമൂന്നിന ഉപാധികള്‍ നടപ്പാക്കുന്നതിന് ഖത്തറിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുകയാണ് സൗദി അനുകൂല രാജ്യങ്ങള്‍. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉള്‍പ്പെടെ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തില്‍ അടുത്ത നീക്കം എന്താകുമെന്ന ആശങ്കയിലാണ് ഗള്‍ഫ് മേഖല.
കുവൈറ്റ് അമീര്‍ മുഖേന ജൂണ്‍ 23 നാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി 13 ഇന ഉപാധികള്‍ സൗദി അനുകൂല രാജ്യങ്ങള്‍ ഖത്തറിന് സമര്‍പ്പിച്ചത്. അല്‍ജസീറ ചാനല്‍ അടച്ചു പൂട്ടുക, തീവ്രവാദ ബന്ധമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക, ഇറാനുമായുള്ള ബന്ധം പരിമിതപ്പെടുത്തുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുള്ള നടപടി ഉപേക്ഷിക്കുക ഉള്‍പ്പെടെയുള്ളവയാണ് ഉപാധികളില്‍ പ്രധാനം. എന്നാല്‍, ഇവ അംഗീകരിക്കില്ലെന്ന് ഖത്തറും ഉപാധികളില്‍ ഇനി ചര്‍ച്ചയില്ലെന്ന് മറുപക്ഷവും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഖത്തര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ഉപരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തന്നെയാകും സൗദി അനുകൂല രാജ്യങ്ങളുടെ നീക്കം. ഇതിനിടെ, ജിസിസി കൂട്ടായ്മയില്‍ നിന്നും ഖത്തറിനെ പുറന്തള്ളണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments