Latest NewsIndia

ഇന്ത്യന്‍ റെയില്‍വേയില്‍ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ റെയില്‍വേയില്‍ ഇക്കോണമി ക്ലാസില്‍ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നു. നിലവിലെ 3 എസി താരിഫ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇന്ത്യന്‍ റെയില്‍വേയില്‍ വരാനിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ സമ്പൂര്‍ണ്ണ എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളുള്ള ട്രെയിനുകള്‍ പുറത്തിറക്കാനും ഇന്ത്യന്‍ റെയില്‍വേ ആലോചിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന തരത്തിലുള്ള ട്രെയിനുകളാണ് പുറത്തിറക്കാന്‍ ആലോചിക്കുന്നത്.

എസി 1, എസി 2, എസി 3 എന്നിവയ്ക്ക് പുറമേ ഇക്കോണമി എസി കോച്ചുകളുള്ള സമ്പൂര്‍ണ്ണ എസി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള പ്രമേയം ഇതിനകം തന്നെ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഓട്ടോ മാറ്റിക് വാതിലുകളോടു കൂടിയ ട്രെയിനായിരിക്കും ഇതോടെ ട്രാക്കിലിറങ്ങുക. എന്നാല്‍ മറ്റ് എസി കോച്ചുകളില്‍ സഞ്ചരിക്കുന്നതു പോലെ യാത്രക്കാര്‍ക്ക് കമ്പിളികളോ പുതപ്പുകളോ ആവശ്യമായി വരില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 24-25 ഡിഗ്രി സെല്‍ഷ്യസായിരിക്കും എച്ചി കോച്ചിനുള്ളിലെ താപനില. നിലവില്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ മാത്രമാണ് സ്ലീപ്പറുകളുള്ളത്. ഇതിനെല്ലാം പുറമേ രാജധാനി, അടുത്തിടെ സര്‍വ്വീസ് ആരംഭിച്ച തേജസ്, ഹംസഫര്‍ എന്നീ ട്രെയിനുകളാണ് സമ്പൂര്‍ണ്ണമായി എയര്‍ കണ്ടീഷന്‍ സംവിധാനമുള്ള ട്രെയിന്‍.

ഒടുവില്‍ സര്‍വ്വീസ് ആരംഭിച്ച ഹംസഫര്‍ എക്‌സ്പ്രസിലും 3 എസി കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. കൂടുതല്‍ പേരെ വഹിക്കാന്‍ കഴിവുള്ളതും സുരക്ഷിത യാത്ര ഉറപ്പുവരുത്താന്‍ കഴിയുന്നതുമായ എസി കമ്പാര്‍ട്ട്‌മെന്റുകളാണ് ഇക്കോണമി ക്ലാസില്‍ ഉണ്ടാവുക. പുറത്തെ ചൂട് ട്രെയിനിനുള്ളില്‍ അനുഭവപ്പെടാത്ത തരത്തിലായിരിക്കും എസി സംവിധാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button