കണ്ണൂര്‍: സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിനെക്കുറിച്ച് പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്. പ്രതികാരബുദ്ധിയെന്ന തൊപ്പി ചേരുക സെന്‍കുമാറിനെന്ന് ജയരാജന് പറഞ്ഞു. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്‍കുമാറിനെ മാറ്റിയതിനുള്ള കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ശരിയല്ലെന്ന് തോന്നുന്ന നിലപാടുകളെ പരസ്യമായി വിമര്‍ശിക്കാറുണ്ട്. എന്നാല്‍ പ്രതികാരബോധത്തോടെ ആരോടും പെരുമാറിയിട്ടില്ലെന്നും ജയരാജന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ജയരാജന് പ്രതികരിച്ചത്.
Post Your Comments