KeralaLatest NewsNews

തച്ചങ്കരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കുമ്മനം

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്പെന്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് എഡിജിപി മോഷ്ടിച്ചുവെന്ന മുന്‍ ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

തച്ചങ്കരിയുടെ മേലുദ്യോഗസ്ഥനായിരുന്ന ആളാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ ഗുരുതരമാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച തച്ചങ്കരിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സെന്‍കുമാറിനെ കേസില്‍ കക്ഷിയാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.നിരവധി ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തച്ചങ്കരിയെ ഈ ചുമതല ഏൽപ്പിച്ചത് എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. തച്ചങ്കരിയെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button