തൊടുപുഴ: പോലീസ് സേനയുടെ തോക്കുകള്‍ പ്രദര്‍ശിപ്പിച്ച എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നിലപാടിനെ ദുരൂഹമെന്ന് വിശേഷിപ്പിച്ച് പി.ടി.തോമസ് എം.എല്‍.എ. പൊലീസിലെ അഴിമതി മറച്ചുവെക്കാനാണ് ശ്രമം നടത്തിയത്. ഇതിന് നിയമസഭയില്‍ സ്പീക്കറും കൂട്ടുനിന്നു. തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ടത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോര്‍ട്ടില്‍ പോലീസിനെതിരെ ഉണ്ടായ പരാമര്‍ശങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന മുഖ്യമന്ത്രി നിലപാട് കുറ്റസമ്മതമെന്നും പി.ടി.തോമസ് പറഞ്ഞു. രാജാവ് ചെയ്ത കുറ്റം സൈനികന്‍ അന്വേഷിക്കുന്നത് പോലെയാണിത്.
ആഭ്യന്തര സെക്രട്ടറിക്ക് കണ്ടെത്താന്‍ കഴിയാത്ത തോക്കുകള്‍ എങ്ങനെ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായെന്നും എംഎല്‍എ ചോദിച്ചു. പോലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് തിങ്കളാഴ്ച നടന്ന ക്രൈംബ്രാഞ്ച് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Post Your Comments