ഹീറോ ബൈക്കുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്കൊരു ആശ്വാസ വാർത്ത. ജിഎസ്ടിയുടെ വരവോടെ ഇന്ത്യയിലെ മുൻ നിര ഇരു ചക്ര വാഹന നിർമാതാക്കളായ ഹീറോ തങ്ങളുടെ വിവിധ മോഡലുകളുടെ വില കുറച്ചു. 400 രൂപ മുതൽ 1800 രൂപ വരെയുള്ള വില കുറവാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായിരിക്കുമെന്നും,ചില വിപണികളിൽ 4000 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
Post Your Comments