
മൊബൈൽ ഡാറ്റ ലാഭിക്കാൻ ഒരു കിടിലൻ ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി ഗൂഗിൾ. “ട്രയാങ്കിൾ” എന്ന് പേര് നൽകിയിരിക്കുന്ന ആപ്പിലൂടെ നിങ്ങൾ ഏതു കാര്യത്തിനാണ് കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത്,കൂടുതൽ ഡാറ്റ ഏത് ആപ്ലിക്കേഷനുകൾക്കാണ് ആവശ്യമായി വരുക, തുടങ്ങിയ വിവരങ്ങളായിരിക്കും അറിയാനാവുക. അതിനാൽ ഈ ആപ്പ് മൊബൈലിൽ ഉണ്ടെങ്കിൽ കാര്യക്ഷമമായി മൊബൈൽ ഡാറ്റ ഉപയോഗിക്കാമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ഇപ്പോൾ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന ട്രയാങ്കിൾ ആപ്പ് അധികം വൈകാതെ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.
Post Your Comments