Latest NewsKeralaNews

നാലു വയസ്സുകാരിയെ ട്രെയിനിൽ മറന്നു വെച്ച മദ്യപാനിയായ പിതാവ്: നാടകീയ സംഭവങ്ങൾ തൃശൂരിൽ

കോട്ടയം: മദ്യലഹരിയില്‍ നാലു വയസ്സുള്ള മകളെ അച്ഛന്‍ ട്രെയിനില്‍ മറന്ന് ഇറങ്ങിപ്പോയി.കഴിഞ്ഞ ദിവസം സേലത്തു നിന്ന് ഷാലിമാര്‍- നാഗര്‍കോവില്‍ ഗുരുദേവ് എക്സ്പ്രസ്സിലായിരുന്നു സംഭവം. വടക്കാഞ്ചേരിയിലുള്ള ഭാര്യ വീട്ടിലേയ്ക്കുള്ള തന്റെ കുഞ്ഞുമകളുടെ ഒപ്പമുള്ള യാത്രയില്‍ ട്രെയിനിൽ കയറിയത് മുതൽ അച്ഛൻ മദ്യപാനം തുടങ്ങി.മദ്യ ലഹരിയിൽ തൃശൂരിൽ ഇറങ്ങിയ ഇയാൾ തന്റെ മകളെ ട്രെയിനിൽ മറന്നു വെക്കുകയും ചെയ്തു.ട്രെയിനിലെ സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ തനിച്ചായ കുഞ്ഞ് കരച്ചില്‍ തുടങ്ങിയതോടെയാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത്.

ടി ടി യെ വിവരം അറിയിച്ചെങ്കിലും അന്വേഷണത്തിൽ കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല.കോട്ടയം സ്റ്റേഷനിലെത്തിയപ്പോള്‍ആര്‍പിഎഫ് സ്റ്റേഷന്‍ സിഐ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കുട്ടിയെ കൈമാറുകയും ഇവര്‍ ചൈല്‍ഡ് ലൈനു കുട്ടിയെ നല്‍കുകയും ചെയ്തു.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.അച്ഛനും, അമ്മയും, മുത്തച്ഛനും എത്തിയാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. അച്ഛന് പോലീസ് കർശനമായി താക്കീതു നൽകി വിട്ടയച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button