Latest NewsKeralaNews

ദൂരപരിധി ലംഘിച്ച ബാർ അടച്ചുപൂട്ടി

കോഴിക്കോട്: ദൂരപരിധി നിയമം ലംഘിച്ച്‌ പ്രവര്‍ത്തിച്ച വടകരയിലെ ഗായത്രി ബാര്‍ എക്സൈസ് അടച്ചു പൂട്ടി. ദേശീയപാതയില്‍ നിന്ന് 500 മീറ്ററിലധികം ദൂരമുള്ളതായി കാട്ടി ഹൈക്കോടതിയിൽ നിന്ന് ഉടമകള്‍ അനുകൂല വിധി തേടിയിരുന്നെങ്കിലും പരിശോധനയില്‍ 300 മീറ്ററില്‍ താഴെ മാത്രമേ ദൂരമുള്ളൂവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മാര്‍ച്ച്‌ 31നാണ് എക്സൈസ് ബാർ അടച്ചുപൂട്ടിയത്. എന്നാൽ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച്‌ ബാറുടമകള്‍ നേടിയ ഉത്തരവിലൂടെ മെയ് 15 മുതല്‍ ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button