കൊച്ചി: ചില പ്രമുഖ നടിമാരുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍. നടി ആക്രമിക്കപ്പെട്ട കേസ് മറ്റൊരു വഴിയിലേക്ക് നീങ്ങുന്ന തരത്തിലുള്ള പ്രതികരണമാണ് ഫെനി ബാലകൃഷ്ണന്‍ നടത്തിയത്.
ഒരു മാധ്യമത്തിനോടാണ് ഫെനി ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവസമായി പലരും തന്നെ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ പേര് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും ഫെനി പറയുന്നു. പല സ്ഥലത്ത് നിന്നും കോളുകള്‍ വരുന്നുണ്ട്. ചില പ്രമുഖ നടിമാരുടെ പേര് പറയണമെന്ന് ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നാല്‍ താന്‍ അതിന് ഒരുക്കമല്ലെന്നാണ് ഫെനി പറയുന്നത്.
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ രണ്ടുപേരുടെ ഫോട്ടോ തന്നെ കാണിച്ചെന്നും അതില്‍ ഒരാളെ തിരിച്ചറിഞ്ഞെന്നും ഫെനി വ്യക്തമാക്കി. അന്ന് തന്നെ കാണാന്‍ വന്ന സുഹൃത്തുക്കളില്‍ ഒരാളായിരുന്നു അതെന്നും ഫെനി പറയുന്നു.
Post Your Comments