തൃശൂർ : തൃശ്ശൂരിൽ മതിലകത്ത് വ്യാജ മദ്യവുമായി സി.പി.എം പ്രവർത്തകൻ അറസ്റ്റിലായി. കൂനിയാറ നിതേഷിനെയാണ് വ്യാജ മദ്യവുമായി അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യിൽ നിന്ന് 130 കുപ്പി വ്യാജമദ്യമാണ് പിടിച്ചെടുത്തത്. 65 ലിറ്റര്‍ വ്യാജ മദ്യമാണ് എക്‌സൈസ് ഇയാളുടെ പക്കലുള്ള അര ലിറ്റർ ബോട്ടിലുകളിൽ നിന്ന് പിടിച്ചെടുത്തത്.വിദേശ മദ്യമെന്ന് തോന്നത്തക്ക വിധത്തിൽ സ്പിരിറ്റിൽ കെമിക്കലും കളറും ചേര്‍ത്താണ് ഈയാൾ മദ്യം ഉണ്ടാക്കിയിരുന്നത്. മദ്യം ചെറിയ കുപ്പികളിലാക്കി സീല്‍ ചെയ്ത് ഹോളോഗ്രാം സ്റ്റിക്കറും ഒട്ടിച്ചാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മകനും സജീവ സി.പി.എം പ്രവർത്തകനുമാണ് കേസിൽ അറസ്റ്റിലായ നിതേഷ്. ഇയാൾക്ക് സ്പിരിറ്റ് എത്തിച്ചു കൊടുക്കുന്ന അനിൽ കുമാർ എന്ന ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രധാനമായും മദ്യ ശാലകൾ തുറക്കാത്ത ഒന്നാം തീയതിയാണ് ഇയാൾ കച്ചവടം നടത്തുന്നത്. ഇത്തരത്തിൽ കച്ചവടത്തിന് തയ്യാറെടുക്കുമ്പോഴാണ് ഇന്നലെ ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതത്.മദ്യക്കുപ്പികള്‍ സീല്‍ ചെയ്യുന്നതിനായി മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകൾ കണ്ടെടുത്തു. കൂടാതെ ഇത് വിതരണം ചെയ്യാനുപയോഗിക്കുന്ന നാനോ കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
Post Your Comments