Latest NewsNewsInternational

പ്രസിഡന്‍റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്‍റേത് : വിമര്‍ശനവുമായി ഡെമോക്രാറ്റിക് നേതാക്കള്‍ രംഗത്ത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ആ പദവി കൈകാര്യം ചെയ്യുന്നതിന് യോഗ്യതയില്ലെന്ന് വിമര്‍ശനം. ഒരു കൂട്ടം ഡെമോക്രാറ്റിക് നേതാക്കളാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന 25ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ട്രംപിനെ തല്‍സ്ഥാനത്തു നിന്ന് നീക്കണമെന്നാണ് ആരോപണമുന്നയിക്കുന്നവരുടെ ആവശ്യം കൂടാതെ പ്രസിഡന്‍റ് പദവി വഹിക്കാനുള്ള മാനസികാവസ്ഥയല്ല ട്രംപിന്‍റേതെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ ട്രംപ് അധികാരമേറ്റത് മുതല്‍ രാജ്യത്ത് ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളും ട്രംപ് ഭരണകൂടത്തിന്‍റെ ചില നടപടികളും മാത്രം പരിശോധിച്ചാല്‍ പ്രസിഡന്‍റ് പദത്തിന് യോജിച്ചയാളല്ല അദ്ദേഹമെന്ന് മനസിലാകുമെന്നും അതിനാലാണ് ഇത്തരമൊരാവശ്യമുന്നയിക്കുന്നതെന്നും റസ്കിന്‍ വ്യക്തമാക്കി.

മറ്റ് ചില പ്രതിനിധിസഭാംഗങ്ങളുടെ പിന്തുണയും റസ്കിന് ഉണ്ടെന്നാണ് വിവരങ്ങള്‍ അമേരിക്കന്‍ പ്രതിനിധിസഭയിലെ അംഗമായ ജെയ്മി റസ്കിന്‍റെ നേതൃത്വത്തിലുള്ളവരാണ് ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. ആരോപണത്തേക്കുറിച്ച്‌ ആരാഞ്ഞപ്പോള്‍ ”അത്യാവശ്യ ഘട്ടത്തില്‍ വന്നാല്‍, രക്ഷക്കായി ഏത് ചില്ലും തല്ലിപ്പൊട്ടിക്കാറാണ് പതിവ്” എന്നായിരുന്നു റസ്കിന്‍റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button