ന്യൂഡല്‍ഹി : ചൈനയുമായി തര്‍ക്കം തുടരുന്ന സിക്കിമിലെ ഇന്ത്യന്‍ അതിര്‍ത്തിയിയിലെ സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ നിയോഗിക്കുമെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഡോങ്‌ലോങ്ങില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സൈന്യം ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ തകര്‍ത്തിരുന്നു.
എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശത്തേക്ക് ഇന്ത്യന്‍ സൈന്യം അതിക്രമിച്ചു കയറുകയായിരുന്നുവെന്നാണ് ചൈനീസ് സൈന്യത്തിന്റെ അവകാശവാദം. മേഖലയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തടയുമെന്ന് നിലപാടെടുത്ത ഇന്ത്യയോട് 1962ലെ യുദ്ധത്തില്‍ നിന്നും പാഠം പഠിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന പ്രകോപനം തുടര്‍ന്നു. ഇതിന് മറുപടിയായി ഇന്ത്യന്‍ പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍ ചൈനയുടെ വായടപ്പിക്കുന്നതായിരുന്നു. 1962ലെ ഇന്ത്യയല്ല 2017 ഇന്ത്യയെന്നും ഇത്തരം നിലപാട് തുടര്‍ന്നാല്‍ ചൈന ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മേഖലയിലേക്ക് ഇത്രവും വലിയ സൈനിക വിന്യാസം നടത്തുന്നത്. എന്നാല്‍ അതിര്‍ത്തിയിലേക്ക് സൈനികര്‍ പോകുന്നത് യുദ്ധസന്നാഹങ്ങളോടെയല്ലെന്നാണ് വിവരം. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ ട്രൂപ്പുകളെ അയയ്ക്കുന്നത്. തറയിലേക്ക് തോക്ക് ചൂണ്ടിയ രീതിയില്‍ മുന്നേറുന്ന ‘നോണ്‍ കോംബാറ്റീവ് മോഡി’ലാണ് സൈനികര്‍ അതിര്‍ത്തിയിലേക്ക് തിരിച്ചിട്ടുള്ളത്.
Post Your Comments