കൊച്ചി : ജി.എസ്.ടി സംസ്ഥാനത്ത് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ജി.എസ്.ടിയുടെ സംസ്ഥാനതല ഉദ്?ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോഗം നടക്കുന്ന സംസ്ഥാനത്താണ് ജി.എസ്.ടിയില്‍ നികുതി എത്തുക. എറ്റവും വലിയ ഉപഭോഗ സംസ്ഥാനമാണ് കേരളം. അതിനാല്‍ ഇത് കേരളത്തിന് ഗുണകരമാവും. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ വില വര്‍ധനവ് ഉണ്ടാകുമെന്ന കുഴപ്പവും ജി.എസ്.ടിക്കുണ്ട്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അതിര്‍ത്തി ഇല്ലാതായതോടെ വിപണി വലുതായി മാറിയെന്നും തോമസ് ഐസക് പറഞ്ഞു.
അതേ സമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടത്തുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പാര്‍ലമെന്റിലെ സെന്റര്‍ ഹാളില്‍ ഇന്നലെ അര്‍ധരാത്രിയാണ് ജി.എസ്.ടിയുടെ ഉദ്ഘാടനം നടന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും സംയുക്തമായിട്ടായിരുന്നു ജി.എസ്.ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
Post Your Comments